
ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിനും പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിലും സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ചവർക്കുള്ള സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അവാർഡിന് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി സംസ്ഥാനത്ത് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെ അറിയിക്കുന്നു ഇന്ന് അങ്കമാലിയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ അവാർഡ് സമ്മാനിച്ചു ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി അസൈനാർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സിന്ധു കെ വി എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റു വാങ്ങി.
